Sri Sathya Sai Suprabhatam
വീഡിയോ
ഓഡിയോ
LYRICS WITH MEANING
-
ഈശ്വരാംബാസുതഃ ശ്രീമൻ
പൂർവ്വാ സന്ധ്യാ പ്രവർത്തതേ
ഉത്തിഷ്ഠ സത്യസായീശ
കർത്തവ്യം ദൈവമാഹ്നികം
അല്ലയോ ഈശ്വരാംബയുടെ പുത്രാ.. പ്രകാശോജ്വലമായ മഹിമയുള്ള പ്രഭോ.. ഇതാ.. കിഴക്കു വെള്ള വീശിത്തുടങ്ങിയിരിക്കുന്നു. നിർവ്വഹിക്കപ്പെടാൻ നിശ്ചയിച്ചിട്ടുള്ള ദിവ്യത്വപൂർണ്ണങ്ങളായ അവിടുത്തെ കർത്തവ്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. അതിനാൽ സത്യസായി ഭഗവാൻ ഉണർന്നാലും.
-
ഉത്തിഷ്ഠോത്തിഷ്ഠ പർത്തീശാ
ഉത്തിഷ്ഠ ജഗദീപതേ
ഉത്തിഷ്ഠ കരുണാപൂർണ്ണാ
ലോകമംഗള സിദ്ധയേ
ഉണർന്നാലും! ഹേ! പർത്തിയിലെ നാഥനായ ഭഗവൻ! ഉണർന്നാലും. എല്ലാ ലോകങ്ങളുടെയും നാഥനായ ഭഗവാൻ! ഹേ! കാരുണ്യമൂർത്തിയായ ഭഗവൻ! ലോകത്തിനു മംഗളം നൽകാനായി ഉണർന്നാലും!
-
ചിത്രാവതീതട വിശാലസുശാന്ത സൗധേ
തിഷ്ഠന്തി സേവക ജനാസ്തവ ദർശനാർത്ഥം
ആദിത്യകാന്തിരനുഭാതി സമസ്തലോകാൻ
ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
ചിത്രാവതീനദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന വിശാലവും ശാന്തിപൂർണ്ണവുമായ മാളികയിൽ സേവനോല്സുകരായ ജനങ്ങൾ അവിടുത്തെ ദർശനം കാംക്ഷിച്ച് ഇരിക്കുന്നു. സൂര്യപ്രകാശം ലോകത്താകമാനം പ്രകാശിച്ചു തുടങ്ങുകയാണ്. അല്ലയോ ശ്രീ സത്യസായി ഭഗവൻ! അവിടുത്തെ ഉണർവ്വുകൊണ്ട് അനുഗ്രഹീതമായ ഒരു പ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
-
ത്വന്നാമ കീർത്തന രതാസ്തവ ദിവ്യനാമ
ഗായന്തി ഭക്തി രസപാനപ്രഹൃഷ്ടചിത്തഃ
ദാതും കൃപാസഹിത ദർശനമാശുതേഭ്യ:
ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
അവിടുത്തെ ദിവ്യനാമം കീർത്തനം ചെയ്ക മൂലം അതിന്റെ അമൃതരസം ഭക്തിപൂർവ്വം ആസ്വദിച്ച് ആനന്ദിക്കുന്ന ജനങ്ങൾ സന്നിഹിതരായിരിക്കുന്നു. കരുണയോടെ അവിടുത്തെ ദർശനം അവർക്ക് നല്കുമാറാകേണമേ. അതിലേക്കായി ഉണർന്ന് അനുഗ്രഹം നൽകുന്ന ഒരു സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
-
ആദായ ദിവ്യ കുസുമാനി മനോഹരാണി
ശ്രീപാദപൂജനവിധിം ഭവദംഖ്രി മൂലേ
കർത്തും മഹോൽസുകതയ പ്രവിശന്തിഭക്ത:
ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
പരിശുദ്ധവും സുഗന്ധപൂർണ്ണവും മനോഹരങ്ങളായ നിറങ്ങളോടുകൂടിയതുമായ അനേകം പുഷ്പങ്ങൾ വഹിച്ചുകൊണ്ട് അങ്ങയുടെ പാദാന്തികത്തിൽ വിധിപ്രകാരമുള്ള പൂജകൾ ചെയ്യുന്നതിനായി വലിയ ഉത്സാഹത്തോടും ആഗ്രഹത്തോടും കൂടി ഭക്തജനങ്ങൾ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അങ്ങയുടെ ഉണർവ്വ് കൊണ്ട് അനുഗ്രഹീതമാകുന്ന ഒരു സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
-
ദേശാന്തരാഗത ബുധാസ്തവ ദിവ്യമൂർത്തിം
സന്ദർശനാഭിരതി സംയുത ചിത്ത വൃത്യാ
വേദോക്ത മന്ത്ര പഠനേന ലസന്ത്യ ജസ്രം
ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
അവിടുത്തെ ദിവ്യവിഗ്രഹം ദർശിക്കുവാനുള്ള ആകാംക്ഷയാൽ വേദങ്ങളിലുള്ള മന്ത്രങ്ങൾ തുടരെ ജപിച്ചുകൊണ്ട് അന്യദേശങ്ങളിലുള്ള പണ്ഡിതന്മാർ വന്നിരിക്കുന്നു. അങ്ങയുടെ ഉണർവ്വുകൊണ്ട് അനുഗ്രഹീതമാകുന്ന പ്ര സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു
-
ശ്രുത്വാ തവത്ഭുത ചരിത്രമഖണ്ഡകീർത്തിം
വ്യാപ്താ ദിഗന്തര വിശാലധരാതലേസ്മിൻ
ജിജ്ഞാസുലോക ഉപതിഷ്ഠതി ചാശ്രമേസ്മിൻ
ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
അങ്ങയുടെ അഭ്യുതചരിത്രങ്ങളും ചക്രവാളങ്ങളും ചക്രവാള സീമകളെ സ്പർശിക്കുന്ന കീർത്തിയും അറിഞ്ഞു വന്നിട്ടുള്ള സത്യാന്വേഷികൾ ഇവിടെ വന്നു കാത്തിരിക്കുന്നു. അവിടുത്തെ ഉണർവുകൊണ്ട് അനുഗ്രഹീതമാകുന്ന ഒരു സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
-
സീതാസതീസമ വിശുദ്ധ ഹൃദംബുജാതാ
ബഹ്വ൦ഗനാ കാരഗൃഹീത സുപുഷ്പഹാര:
സ്തുന്വന്തി ദിവ്യനുതിഭിഃ ഫണിഭൂഷണം ത്വാ0
ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
മനോഹരങ്ങളായ ഹാരങ്ങൾ കൈകളിൽ വഹിച്ച്, സീതാദേവി, സതീദേവി ഇവർക്ക് തുല്യമായ മനഃശുദ്ധിയുള്ള അനവധി ഭക്തകൾ, താമരപുഷ്പം പോലെ തങ്ങൾ ജീവിക്കുന്ന ലോകത്താൽ ബന്ധിക്കപ്പെടാത്തവരായി, സൂര്യനാൽ എന്ന പോലെ ഭഗവാനാൽ ആകൃഷ്ടരായി കഴുത്തിലും കൈകാലുകളിലും സർപ്പങ്ങളാകുന്ന ആഭരണങ്ങൾ ധരിച്ച ശിവനെ, ദിവ്യസ്തോത്രങ്ങൾ കൊണ്ട് സ്തുതിച്ചുകൊണ്ടിരിക്കുന്നു. അവിടുത്തെ ഉണർവ്വുകൊണ്ട് അനുഗ്രഹീതമാകുന്ന ഒരു സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
-
സുപ്രഭാതമിദം പുണ്യം
യേ പഠന്തി ദിനേദിനേ
തേ വിശന്തി പരംധാമ
ജ്ഞാനവിജ്ഞാന ശോഭിതാ:
ഈ സുപ്രഭാത കീർത്തനം ഏതൊരുവൻ നിത്യവും പാരായണം ചെയ്യുന്നുവോ, അയാൾ ജ്ഞാനവും വിജ്ഞാനവും കൊണ്ട് പ്രശോഭിതനായി ഈശ്വരപദത്തിൽ എത്തിച്ചേരും.
-
മംഗളം ഗുരുദേവായ
മംഗളം ജ്ഞാനദായിനേ
മംഗളം പർത്തിവാസായ
മംഗളം സത്യസായിനേ!
ദിവ്യനായ ഗുരു ഞങ്ങൾക്ക് മംഗളം നൽകുമാറാകട്ടെ. ജ്ഞാനദാതാവായ ഭഗവാൻ ഞങ്ങൾക്ക് മംഗളമേകട്ടെ. പുട്ടപർത്തിവാസിയായ ഭഗവാൻ ഞങ്ങൾക്ക് മംഗളം തരട്ടെ! ഭഗവാൻ ശ്രീ സത്യസായി ബാബ ഞങ്ങളിൽ മംഗളം ചൊരിയട്ടെ.
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 25
-
പ്രവർത്തനം
-
Untitled
-
Further reading