മിന്നുന്ന പൊന്നിന്റെ പ്രലോഭനം
രാമനും സീതയും ലക്ഷ്മണനും പർണ്ണശാലയിൽ സസുഖം കഴിഞ്ഞുവരികയായിരുന്നു. വസന്തത്തിന്റെ ആഗമനവുമായി. വൃക്ഷലതാദികൾ തളിരണിഞ്ഞു തുടങ്ങി. ആകപ്പാടെ പ്രകൃതി മനോഹരവും ഉജ്ജ്വലവുമായിരുന്നു. ഒരു പ്രഭാതത്തിൽ പുഷ്പങ്ങൾ ശേഖരിക്കാനായി സീത വല്ലികളുടേയും വൃക്ഷങ്ങളുടേയും ഇടയിൽ നടക്കുകയാണ്. അപ്പോൾ പെട്ടെന്ന് തരുനിരകൾക്കിടയിൽ കൂടി സ്വർണ്ണ രശ്മികൾ മിന്നിത്തിളങ്ങുന്നതുകണ്ടു. മുന്നിൽകണ്ടത് വെള്ളിപ്പുള്ളികൾ പതിച്ച പൊൻമാനിനെയാണ്. അതിന്റെ കണ്ണുകൾ രത്നപ്രഭ വിതറുന്നതായിരുന്നു. അവർ ആ അത്ഭുതം കണ്ട് തരിച്ചുനിന്നുപോയി. ഹൃദയം സന്തോഷാധിക്യത്താൽ നിറ ഞ്ഞുകവിഞ്ഞു. രാമനെ വിളിച്ചു പറഞ്ഞു. “പ്രിയതമാ ഇവിടെവന്ന് ആ പൊൻമാ നിന്റെ ഒരു നോക്കു,കാണൂ. നാം അയോദ്ധ്യയ്ക്കു മടങ്ങുമ്പോൾ ജനങ്ങൾക്കു സന്തോഷിക്കാൻ അമൂല്യമായ ഒരു ഉപഹാരം ആയിത്തീരും ഈ മൃഗം. എനി ക്കുവേണ്ടി അതിനെപ്പിടിച്ചു പർണ്ണശാലയിലേയ്ക്ക് കൊണ്ടു തരില്ലേ?
സമീപസ്ഥനായിരുന്ന ലക്ഷ്മണൻ ഈ സംഭാഷണം ശ്രദ്ധിച്ചിരുന്നു. ഇതി നെക്കുറിച്ചു ഗാഢമായി ചിന്തിച്ചിട്ടു പറഞ്ഞു, “സഹോദരാ, ഇത് ഒരു യഥാർത്ഥ മൃഗമാണെന്ന് തോന്നുന്നില്ല. ശൂർപ്പണഖയെ നാം അപമാനിച്ചയച്ചിരിക്കുന്ന സന്ദർഭമാണിത്. രാക്ഷസൻമാർ എന്തെങ്കിലും കൃത്രിമം ആസൂത്രണം ചെയ്യുന്നുണ്ടാവണം. ഇത് അതിലൊന്നായിരിക്കാനേ തരമുള്ളൂ. ജാഗ്രതയായിരിക്കണം. ആ മാനിനെ അതിന്റെ വഴിക്കു വിട്ടേക്കുകയാണ് നല്ലത്.”
സീതയുടെ ആകാംക്ഷാപൂർണ്ണമായ നിവേദനങ്ങൾക്കും, ലക്ഷ്മണന്റെ മുന്ന റിയിപ്പുകൾക്കും ഇടയിൽപ്പെട്ടുപോയി രാമൻ. അല്പം ചിന്തിച്ചശേഷം രാമൻ ലക്ഷ്മണനോടു പറഞ്ഞു. “നീ പറഞ്ഞതു ശരിയായിരിക്കാം എന്നിരുന്നാലും മാനിനെ പിൻതുടർന്നുപോകുന്നതുകൊണ്ട് ഒരു തെറ്റും വരാനില്ലല്ലോ. അതാ രാക്ഷ സൻമാരുടെ കൃത്രിമ മാൻ തന്നെ. ഞാൻ അതിനെ നിമിഷമാത്രയിൽ കൊന്ന് ഇവിടെ കൊണ്ടുവരാം. അതിന്റെ തോൽ എടുത്ത് ആകർഷകമായ ഒരു സ്മാരക മായി നമുക്കു കരുതി വയ്ക്കുകയും ചെയ്യാം.”
അമ്പും വില്ലും എടുത്തു രാമൻ വനത്തിലേയ്ക്ക് പോകാൻ തയ്യാറായി. പുറ പ്പെടും മുമ്പ് ലക്ഷ്മണൻ സീതയെ കാത്തുകൊള്ളണമെന്നും ദേവിയെ യാതൊരു കാരണവശാലും ഏകാകിനിയാക്കരുതെന്നും രാമൻ ആജ്ഞാപിച്ചിരുന്നു.!
രാമൻ വനത്തിലേയ്ക്കുപോയി. ലക്ഷ്മണൻ അവിടെ കാവൽ നിന്നു. രാമന്റെ ചലനങ്ങളെ സീത പ്രതീക്ഷാനിർഭയരായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാൻ അതി വേഗം ഓടി രാമൻ പിൻതുടർന്നു. അതിനെ പിടികൂടാൻ തരമാകുമ്പോഴേയ്ക്കും അത് ഒഴിഞ്ഞുമാറും. ഇങ്ങനെ തുടരെയുള്ള ആവർത്തനങ്ങളിൽ കൂടി ഗഹരമായ ആരണ്യമദ്ധ്യത്തിലേയ്ക്ക്, പർണ്ണകുടീരത്തിൽ നിന്നും വളരെയകലെയുള്ള ദിക്കിൽ രാമൻ എത്തി.
ഈ പരിപാടി ഇങ്ങനെ തുടരാൻ രാമൻ ഇഷ്ടപ്പെട്ടില്ല. മാനിനെ കൊല്ലാൻ തീരുമാനിച്ചയച്ച അസ്ത്രം ചെന്ന് അതിനെ പിളർന്നു. അൽഭുതമെന്നു പറയട്ടെ പൊൻമാൻ ഒരു രാക്ഷസരൂപം കൈക്കൊണ്ട മാരീചനായിരുന്നു അത്. അയാൾ രാമന്റെ സ്വരം അനുകരിച്ച് ഉറക്കെ വിളിച്ചു കരഞ്ഞു. “ഹാ ലക്ഷ്മണാ! ഹാ! സീതേ!”. ഈ കാഴ്ചകണ്ട് രാമൻ അതിശയിച്ചുപോയി.
ഈ ആർത്തനാദം സീതകേട്ട് അത് രാമന്റെ ശബ്ദമാണെന്നു തെറ്റിദ്ധരിച്ച് ലക്ഷ്മണനോടുപറഞ്ഞു, “നിങ്ങൾ ഇതുകേൾക്കുന്നില്ലേ? സഹോദരൻ അപകട ത്തിലായിരിക്കുന്നു. ഓടിപ്പോകണം”
ഇതെല്ലാം രാക്ഷസൻമാരുടെ കപടവിദ്യകളാണെന്ന് ലക്ഷ്മണന് നല്ലവണ്ണം അറിയാമായിരുന്നു. ലക്ഷ്മണൻ ലേശമെങ്കിലും ചഞ്ചലപ്പെടാതെ സീതയോട് പറഞ്ഞു . “അമ്മേ” ഈ രാക്ഷസൻമാരാരും രാമനെ പീഡിപ്പിക്കാൻ കഴിവുള്ളവരല്ല. രാമൻ അജയ്യനാണ്. അവിടുത്തെ ഏകാകിനിയാക്കിയിട്ട് ഞാൻ പോവുകയില്ല.
ഔന്നത്യവും സമനിലയും വെടിഞ്ഞ് സീത മറുപടി പറഞ്ഞു. “ലക്ഷ്മണാ, നീ ഇപ്പോൾ നിന്റെ തനിനിറം കാട്ടിത്തുടങ്ങിയിരിക്കുന്നു. എന്നെ കവർന്നെടുക്കാനായി എന്റെ ഭർത്താവു വധിക്കപ്പെടുന്ന സന്ദർഭം കാത്ത് നീ ഇത്രനാളും കഴിയുകയായിരുന്നല്ലേ. രാമനല്ലാതെ അന്യപുരുഷൻ എന്നെ സ്പർശിക്കാൻ സാദ്ധ്യമല്ലെന്ന് ഓർമ്മയിരിക്കട്ടെ. നീ ഇപ്പോൾ ഇവിടം വിട്ടുപോയില്ലെങ്കിൽ ഒരു അഗ്നികുണ്ഡം ചമച്ച് ഞാൻ അതിൽ ആത്മാഹുതി ചെയ്യും”.
വേദനാജനകമായ ഈ വാക്കുകൾ കേട്ട് ലക്ഷ്മണൻ പോകാൻ തന്നെ നിശ്ചയിച്ചു. എന്നാൽ അതിനുമുമ്പ് അദ്ദേഹം സീതയോട് അഭ്യർത്ഥിച്ചിരുന്നു. യാതൊരു കാരണവശാലും വാതിലിന്നു പുറത്തിറങ്ങരുതെന്ന്. രാക്ഷസൻമാർ അവിടെ ചുറ്റി സഞ്ചരിക്കുന്നുണ്ടെന്നും കൂടി ഓർമ്മിപ്പിച്ചു.
ഇപ്പോൾ സീത ഏകാകിനിയാണ്. ഒരു സന്യാസി പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പർണ്ണശാലലക്ഷ്യമാക്കി വരുന്നതു സീത കണ്ടു. അത് രാക്ഷസരാജാവായ രാവ ണനായിരുന്നു. സീതയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച അയാൾ അവരെ കണ്ണിമയ്ക്കാതെ നോക്കി. അസുഖകരമായ ഈ തുറിച്ച നോട്ടം കണ്ടു സീത കുടീരത്തി നുള്ളിലേയ്ക്ക് കടക്കാൻ തുടങ്ങുമ്പോൾ രാവണൻ പെട്ടെന്ന് അവരുടെ കൈക്കു പിടിച്ചു പുറത്തേയ്ക്കു വലിച്ചിട്ടു, സമീപത്തുണ്ടായിരുന്ന തന്റെ വിമാനത്തിൽ, ഞെരിഞ്ഞു പിടയ്ക്കുന്ന സീതയെ കയറ്റി ക്ഷണത്തിൽ ദക്ഷിണദിക്കിലേയ്ക്ക് ആകാശമാർഗ്ഗേണ പ്രയാണം ചെയ്തു.
സീത ഉറക്കെ നിലവിളിച്ച് അവളെ രക്ഷിക്കണമെന്ന് സംഭ്രാന്തിയോടെ എല്ലാ വനവാസികളോടും അപേക്ഷിച്ചു. സീതയുടെ വിലാപം കേട്ട് വൃക്ഷാഗ്രഹത്തിൽ വിശ്രമിക്കയായിരുന്ന പക്ഷിരാജൻ ജടായു അതിവേഗത്തിൽ പറന്നുയർന്ന് തന്റെ ശക്തവും ബ്രഹത്തുമായ ചിറകുകൾകൊണ്ട് രാവണനെ തടഞ്ഞു.
ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ശക്തനാണ് രാമൻ. തീർച്ചയായും ദുഷ്കർമ്മം ഹേതുവായി രാവണൻ വധിക്കപ്പെടും. അത് ഒഴിവാക്കാനായി സീതയെ അപമാനിക്കാതെ ഉടൻതന്നെ മോചിപ്പിക്കണമെന്ന് ജടായു രാവണനോട് അപേക്ഷിച്ചു പറഞ്ഞു. രാവണൻ അനുസരിച്ചില്ല. അപ്പോൾ ജടായു തന്റെ സർവ്വ ശക്തിയും സമാഹരിച്ച് രാവണനെ എതിർത്ത് വിമാനം തകർക്കുകയും അയാളുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഏല്പിക്കുകയും ചെയ്തു. ഈ പക്ഷി രാജൻ യുദ്ധവൈദഗ്ദ്ധ്യത്തിൽ രാവണനോട് കിടനിൽക്കാൻ അപ്രാപ്തനായിരു ന്നതിനാൽ അല്പസമയം കൊണ്ടുതന്നെ ക്ഷീണിതനായിത്തുടങ്ങി. നിസ്സഹായനായ ജടായു ഭൂമിയിൽ പതിച്ചു. രാവണൻ ലങ്കയെ ലക്ഷ്യമാക്കിയുള്ള പ്രയാണം തുടങ്ങി.
ചോദ്യങ്ങൾ :
- എങ്ങനെയാണ് സീതക്ക് പൊൻമാനിനെക്കണ്ട് പ്രലോഭനമുണ്ടായത് ?
- മാനിനെക്കുറിച്ച് ലക്ഷ്മണന്റെ ചിന്താഗതി എന്തായിരുന്നു ?
- സീത രാമനെ പിരിയേണ്ടിവന്നതെങ്ങനെ ?