വിശ്വാമിത്രന്റെ അഭ്യർത്ഥന
ദശരഥന്റെ പുത്രൻമാരായ രാമലക്ഷ്മണ ഭരതശത്രുഘ്നന്മാർ വളർന്നു വരുന്ന കാലഘട്ടത്തിൽ ശ്രദ്ധേയമായ സ്വഭാവവിശേഷങ്ങൾ അവരിൽ പ്രകാശിച്ചു. സത്യം, ധർമ്മം ഇവയോട് അചഞ്ചലമായ അഭിനിവേശമാണ് രാമനുണ്ടായിരുന്നത്. ലക്ഷ്മ ണനാകട്ടെ നിയമനിഷ്ഠകളോട് കഠിനമായ വിധേയത്വവും സാഹസികത്വവും ആണ് ഉണ്ടായിരുന്നത്. ഭരതനിൽ ഉദാരഗുണ വിശേഷത്വവും(അന്തസ്സും) കർത്ത വ്യനിഷ്ഠയും ആണ് കാണുന്നത്. ശത്രുഘ്നൻ ശാന്തനും ദയാപൂർണ്ണനും ആയിരുന്നു. സന്താനങ്ങൾക്കെല്ലാം അസ്ത്രപ്രയോഗത്തിലും, യുദ്ധമുറകളിലും കൂടാതെ ആവശ്യമായ ഏറ്റവും ഉത്തമമായ വിദ്യാഭ്യാസങ്ങളും ദശരഥൻ നൽകി. അദ്ദേഹം പുത്രന്മാരിൽ അഭിമാനമുള്ളവനും സംതൃപ്തനുമായിരുന്നു.
ഇങ്ങനെ കാലം കഴിയവെ ഒരു ദിവസം സ്വീകരണം പ്രതീക്ഷിച്ച് വിശ്വാമിത്ര മഹർഷി ആഗതനായിരിക്കുന്ന വിവരം രാജസദസ്സിൽ വെച്ച് ദശരഥൻ അറിഞ്ഞു. അദ്ദേഹം ധൃതിയിൽ സിംഹാസനത്തിൽനിന്ന് ഇറങ്ങിവന്ന് മഹർഷിയെ ബഹു മാനപൂർവ്വം സ്വീകരിച്ചു. മഹർഷിയുടെ ആഗമനോദ്ദേശ്യം ആരാഞ്ഞ് അദ്ദേഹം ആഗ്രഹിക്കുന്നതെല്ലാം ദശരഥൻ വാഗ്ദാനവും ചെയ്തു.
വിശ്വാമിത്രൻ തന്റെ ആഗ്രഹം ഇപ്രകാരം അറിയിച്ചു :- “നീതിസംരക്ഷിക്കേണ്ടത് രാജധർമ്മമാണ്. ഞാൻ മഹത്തായ ഒരു യാഗം സമാരംഭിച്ചിരിക്കുന്നു. എന്നാൽ രാക്ഷസൻമാർ അതിനെ അശുദ്ധമാക്കുന്നു. നിങ്ങളുടെ പുത്രൻ രാമൻ രാക്ഷസരെ ശിക്ഷിച്ച് യാഗത്തെ രക്ഷിക്കുന്നതിന് ഏറ്റവും യോഗ്യതയുള്ളവനാ ണെന്ന് ഞാൻ കരുതുന്നു.”
ഈ വാർത്തശ്രവിച്ച് ദശരഥൻ സംഭ്രമിച്ച് അൽപനേരം മൂകനായിപ്പോയി. ഈ കഠിന പ്രവൃത്തിയുടെ ചുമതല ഏൽക്കാൻ കഴിയാത്തവിധം രാമൻ നന്നെ ചെറുപ്പമാണ് എന്നും, തന്റെ സകലസൈന്യവും വേണ്ടിവന്നാൽ താൻ തന്നെയും മുന്നിട്ടുവന്ന് രാക്ഷസശല്യം പരിഹരിക്കാമെന്നും ദശരഥൻ പറഞ്ഞു. ഇതുകേട്ട് വിശ്വാമിത്രന് അസഹിഷ്ണുത ഉണ്ടായി. അദ്ദേഹം എഴുന്നേറ്റുനിന്ന് ദശരഥന്റെ വാഗ്ദാനലംഘനത്തെ ആക്ഷേപിച്ചു.
അയോദ്ധ്യാരാജാക്കന്മാരുടെ കുലഗുരുവായ വസിഷ്ഠൻ തദവസരത്തിൽ തന്നെ അപകടകരമായ ഈ നീക്കത്തെ ഊഹിച്ചറിഞ്ഞ് ഇടപെട്ടു സംസാരിച്ചു. രാജൻ, വിശ്വാമിത്രൻ മഹാനായ മഹർഷിയാണ്. കുമാരനാണെങ്കിലും രാക്ഷസന്മാരെ നിഗ്രഹിച്ച് യാഗം സംരക്ഷിക്കുന്നതിനുള്ള ഉത്തമവ്യക്തി രാമനാണെന്ന് അദ്ദേഹത്തിന് അറിയാം. അതിനാൽ രാമലക്ഷ്മണന്മാരെ നിസ്സന്ദേഹമായി മഹർഷി യുമൊന്നിച്ചയയ്ക്കുക. അവർക്ക് ഇത് മഹത്തായ ഒരു അനുഗ്രഹം തന്നെയാ ണെന്നും വിശ്വസിക്കൂ.
ഈ ഉപദേശത്താൽ പ്രേരിതനായി രാമലക്ഷ്മണൻമാരെ ഉടൻ അദ്ദേഹം ആളയച്ചുവരുത്തി. അവർ രാജസദസ്സിൽ നിന്ന് മാതാവിനേയും, പിതാവിനേയും, കുല ഗുരു വസിഷ്ഠരേയും പാദം തൊട്ടുവന്ദിച്ച ശേഷം വിശ്വാമിത്രനേയും വിധിപ്ര കാരം ആദരിച്ച് ഉപചരിച്ചു. കുമാരൻമാർ വിശ്വാമിത്രനുമൊന്നിച്ച് ചെന്ന് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അനുഷ്ഠിച്ചുകൊള്ളുന്നതിന് കല്പന നൽകി ദശരഥൻ അവരെ യാത്രയാക്കി.
രാജകുമാരൻമാരുടെ പ്രഥമ സാഹസകൃത്യം :
വിശ്വാമിത്രൻ രാജകുമാരൻമാരുമായി പുറപ്പെട്ട് അന്നുരാത്രി സരയൂനദീതടത്തിൽ വിശ്രമിച്ചു. അവിടെവച്ച് വിശപ്പും ദാഹവും കാരണം ഉണ്ടാകുന്ന ക്ലേശത്തിൽ നിന്നും സംരക്ഷണത്തിനായി ആവശ്യമായ മന്ത്രം കുമാരൻമാർക്ക് ഉപദേശിക്കുകയും, ഏതാനും ദിവ്യാസ്ത്രപ്രയോഗങ്ങളുടെ അഭ്യസനം മഹർഷി നൽകുകയും ചെയ്തു. അവിടെനിന്നും ഗംഗാനദി കടന്നുചെന്ന് അവർ ദണ്ഡകാരണ്യത്തിൽ പ്രവേശിച്ചു.
ആ വനത്തിൽവച്ച് താടക എന്ന രാക്ഷസിയെ അവർ അഭിമുഖീകരിച്ചു അനേകം ഗജവീരൻമാരുടെ ബലം അവൾക്കുണ്ട് എന്നത് പ്രസിദ്ധമാണ്. അവൾ യജ്ഞത്തിനും ഋഷിമാർക്കും നിശ്ചയമായും അപകടകാരിയാകയാൽ ക്ഷണത്തിൽ അവളെ വധിയ്ക്കുന്നതിന് വിശ്വാമിത്രൻ രാമനോടാജ്ഞാപിച്ചു. നിമിഷ മാത്രയിൽ രാമൻ മഹർഷിവാക്യം സ്വീകരിച്ച്, അസ്ത്രം പ്രയോഗിച്ചു താടകയെ വധിച്ചു.
അവിടെനിന്നും അവർ സിദ്ധാശ്രമത്തിൽ എത്തി; അതാണ് വിശ്വാമിത്രമഹർഷി യുടെ പർണ്ണശാല അടുത്ത പ്രഭാതത്തിൽ മറ്റുപല പുണ്യപുരുഷൻമാരുടെ തുണ യോടുകൂടി മഹർഷി, യജ്ഞം ആരംഭിച്ചു. രാക്ഷസൻമാരുടെ ശല്യം ഉണ്ടാകാതെ പ്രത്യേക കരുതലോടെ വർത്തിക്കുന്നതിന് രാമലക്ഷ്മണൻമാർ നിയുക്തരാക്കപ്പെട്ടു. യാഗം തുടങ്ങി ആറാംദിവസം മാരീചസുബാഹുക്കളുടെ നേതൃത്വത്തിലുള്ള ഒരു രാക്ഷസസമൂഹം ആകാശത്തിൽ നിരന്നു നിറഞ്ഞു. ഈ നേതാക്കൾ രണ്ടു പേരും പരിശുദ്ധയാഗാഗ്നിയിൽ രക്തവും മാംസവും വർഷിച്ച് അശുദ്ധമാക്കാൻ തുനിഞ്ഞു.
ഈ അവസരത്തെ രാമലക്ഷ്മണൻമാർ ഉൽസാഹപൂർവ്വം നേരിട്ടു. അവർ പ്രയോഗിച്ച് നിശിതാസ്ത്രങ്ങൾ സുബാഹുവിനെ ഹനിക്കയും മാരീചനെ അനേകായിരം യോജന അകലെ സമുദ്രത്തിലേയ്ക്ക് പാലായനം ചെയ്യിക്കയും ചെയ്തു.
വിശ്വാമിത്രൻ വിജയകരമായി യാഗം സമാപിപ്പിച്ച് രാജകുമാരൻമാരെ അഭി നന്ദിച്ചു. അടുത്തദിവസം രാവിലെ ജനകരാജധാനിയായ മിഥിലയിലേക്ക് അവർ പോവുകയാണെന്ന് വിശ്വാമിത്രൻ പ്രഖ്യാപിച്ചു. ഇതിൽ ലക്ഷ്മണൻ പ്രതിഷേധിച്ചു. എന്തെന്നാൽ, നിർദ്ദിഷ്ടമായ യജ്ഞസംരക്ഷണത്തിനുവരികയും അതുസാധിക്കുകയും ചെയ്തിരിക്കുന്നതിനാൽ അവർ അയോദ്ധ്യയിലേയ്ക്ക് മടങ്ങുകയാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ രാമൻ പറഞ്ഞു “പ്രിയസഹോദരാ, അച്ഛൻ കല്പിച്ചത് നാം വിശ്വാമിത്രന്റെ നിർദ്ദേശങ്ങൾ സ്വീക രിക്കണമെന്നാണ്. അതിനാൽ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് നാം പെരുമാരേണ്ടതാണ്”. എന്ന്.
വിശ്വാമിത്രൻ രാമലക്ഷ്മണൻമാരാൽ അനുഗതനായി മിഥിലയിലേയ്ക്ക യാത്രയായി.
ചോദ്യങ്ങൾ :
- വിശ്വാമിത്രനും ഒന്നിച്ച് രാമലക്ഷ്മണൻമാരെ അയക്കാൻ ദശരഥനുണ്ടായ സന്ദേഹത്തിനുകാരണമെന്ത്?
- രാജസദസ്സിൽ പ്രവേശിച്ചതിനുശേഷം ആദ്യമായി മാതാവിന്റേയും പിന്നീട് പിതാവ്, കുലഗുരു ഇവരുടേയും പാദങ്ങൾ തൊട്ടുവന്ദിച്ചശേഷം അവ സാനം അതിഥിയായ മഹർഷിയേയും രാമൻ വന്ദിച്ചത് എന്താണ്? (മാതൃദേവോ ഭവഃ പിതൃദേവോ ഭവഃ ആചാര്യദേവോ ഭവ: അതിഥി ദേവോ ഭവ:)