ഇന്നത്തെ ചിന്താവിഷയം

മാതാപിതാക്കൾ പ്രേമവും നിയമവും ഒരുമിപ്പിക്കണം

കുട്ടികളിലെ മാനുഷികമൂല്യങ്ങളുടെ വികസനം

ശ്രീ സത്യസായി ബാലവികാസ് ഭഗവാൻ ശ്രീ സത്യസായി ബാബയാൽ നിർദേശിക്കപ്പെട്ട ഒന്നാണ്. സ്വാമി പറയുന്നു ‘സ്വഭാവ രൂപീകരണം ആയിരിക്കണം ഇത്തരം പാഠ്യപദ്ധതിയുടെ ലക്‌ഷ്യം. പുസ്തകത്തിലെ കഥകൾ വായിച്ചുപോകൽ മാത്രമാകരുത് എന്നർത്ഥം. അവയെ സ്വജീവിതത്തിൽ പകർത്താൻ നമുക്ക് സാധിക്കണം. പക്ഷിമൃഗലതാദികൾക്ക് പഠനം ഇല്ലാതെ തന്നെ ജീവിക്കാൻ സാധിക്കും. എന്നാൽ നാം പഠിച്ചുകൊണ്ട് തന്നെ മുന്നേറണം.’

‘വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം സ്വഭാവരൂപീകരണം’ എന്ന ഭഗവത് വചനത്തെ സാർത്ഥകമാക്കാൻ ഭഗവാൻ ആരംഭിച്ച പദ്ധതിയാണ് ശ്രീ സത്യസായി ബാലവികാസ്.

ബാലവികാസ് എന്നാൽ വ്യക്തികളിലെ മാനുഷികമൂല്യങ്ങളുടെ വികാസം ആണ് ലക്ഷ്യമാക്കുന്നത്. ഈ വികാസം ഒരു പുസ്തകത്തിനോ ഒരു വ്യക്തിക്കോ പകർന്നു നൽകാൻ സാധിക്കില്ല. അവ നമ്മിൽ ഉള്ള ഒന്നാണ്. അവയെ പുറത്തേക്കു കൊണ്ടുവരാൻ ആണ് ബാലവികാസ് എന്ന പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

ഈ പദ്ധതിയുടെ ആത്യന്തിക ലക്‌ഷ്യം എന്നത് തന്നെ കുട്ടികളെ നാളത്തെ നല്ല പൗരന്മാരാക്കി തീർക്കുക എന്നതാണ്. അത് തന്നെയാണ് സത്യസായി സേവാ സംഘടനയുടെ പരമമായ ലക്ഷ്യവും.

അത് മുന്നിൽ കണ്ടുകൊണ്ട് പഞ്ചമൂല്യങ്ങളായ സത്യം, ധർമ്മം, ശാന്തി, പ്രേമം ,അഹിംസ എന്നിവ നിത്യജീവിതത്തിൽ പകർത്താൻ അവരെ പ്രേരിപ്പിക്കുന്ന തരത്തിൽ ഇതിലെ പദ്ധതികൾ ക്രമീകരിച്ചിരിക്കുന്നു. പ്രാർത്ഥന, കഥാകഥനം, ധ്യാനം, സംഘഗാനം, ഗ്രൂപ്പ് തിരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ അവയെ കുട്ടികളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. അതിനായി ആഘോരാത്രം പ്രയത്നിക്കാൻ ബാലവികാസ് ഗുരുക്കന്മാരും മുന്നിരയിൽത്തന്നെ ഉണ്ട്. ഇതാണ് ശ്രീ സത്യസായി ബാലവികാസ് എന്ന പാഠ്യപദ്ധതിയുടെ ചെറു വിവരണം

മാതാപിതാക്കൾ പ്രേമവും നിയമവും ഒരുമിപ്പിക്കണം