ഓരോ വ്യക്തിക്കും അവരുടെ ഹൃദയത്തിൽ വസിക്കുന്ന ഭഗവാന്റെ വിളി ലഭിക്കുമെന്ന് സ്വാമി പറഞ്ഞിട്ടുണ്ട്. ധ്യാനത്തിനായി ഒരു സ്ഥലത്ത് ശാന്തമായി ഇരിക്കുമ്പോൾ ഭഗവാന്റെ രൂപം നിങ്ങളുടെ മുൻപിൽ വയ്ക്കുക, ഭഗവദ്നാമം ഉരുവിടുകയും ചെയ്യുക. ഇവ രണ്ടും മാറ്റരുത്, എന്നാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നിൽ ഉറച്ചുനിൽക്കുക. നിങ്ങൾ ധ്യാനിക്കുമ്പോൾ, മനസ്സ്പ ലപ്പോഴും മറ്റൊന്നിന്റെ പിന്നാലെ ഓടുന്നു, അത് മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നു. അപ്പോൾ, നാമവും രൂപവും ഉപയോഗിച്ച് നിങ്ങൾ മനസ്സിനെ നിയന്ത്രിക്കുകയും ഭഗവാനിലേക്ക് നിങ്ങളുടെ ചിന്തകളുടെ ഒഴുക്ക് തടസ്സപ്പെടാതെ നോക്കുകയും വേണം. ഇത് വീണ്ടും സംഭവിക്കുകയാണെങ്കിൽ, നാമവും രൂപവും വേഗത്തിൽ ഉപയോഗിക്കുക.
ധ്യാനത്തിലെ തുടക്കക്കാർക്ക്, ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള കുറച്ച് വാക്യങ്ങൾ ചൊല്ലുവാൻ നിർദ്ദേശിക്കുന്നു, അങ്ങനെ ചിതറിക്കിടക്കുന്ന ചിന്തകളെ ശേഖരിക്കാൻ കഴിയും. പിന്നീട് ക്രമേണ, നാമം ആവർത്തിക്കുമ്പോൾ, ആ നാമം പ്രതിനിധീകരിക്കുന്ന രൂപം മനസ്സിൽ വരച്ചെടുക്കുകയും വേണം.