Ashtothram [28-54] Sloka
വീഡിയോ
ഓഡിയോ
വരികൾ
- ഓം ശ്രീ സായി രത്നാകര വംശോത്ഭവായ നമഃ
രത്നാകര വംശോത്ഭവൻ – രത്നാകരന്റെ കുടുംബത്തിൽ ജനിച്ച ആൾ
- ഓം ശ്രീ സായി ഷിർദ്ദിസായി അഭേദ ശക്ത്യാവതാരായ നമഃ
ഷിർദ്ദിസായി അഭേദ ശക്ത്യാവതാര = ഷിർദ്ദിസായി അവതാരശക്തിയുമായി യാതൊരു വ്യത്യാസവും ഇല്ലാത്ത അവതാരമൂർത്തി
- ഓം ശ്രീ സായി ശങ്കരായ നമഃ
ശങ്കരൻ= പരമേശ്വരൻ
- ഓം ശ്രീ സായി ഷിർദ്ദിസായി മൂർത്തയെ നമഃ
ഷിർദ്ദിസായി മൂർത്തി= ഷിർദ്ദിസായിയുടെ അവതാരമായുള്ളവൻ
- ഓം ശ്രീ സായി ദ്വാരകാമായി വാസിനെ നമഃ
ദ്വാരകാമായിയിൽ വസിക്കുന്നവൻ (ദ്വാരകാമായി= ഷിർദ്ദിസായി വസിച്ചിരുന്ന മുസ്ലിം പള്ളി).
- ഓം ശ്രീ സായി ചിത്രാവതീതട പുട്ടപർത്തി വിഹാരിണെ നമഃ
ചിത്രാവതീ നദീതീരത്തുള്ള പുട്ടപർത്തിയിൽ വിഹരിക്കുന്ന ആൾ
- ഓം ശ്രീ സായി ശക്തിപ്രദായ നമഃ
ശക്തിപ്രദായി= ശക്തി നൽകുന്നവൻ
- ഓം ശ്രീ സായി ശരണാഗതത്രാണായ നമഃ
ശരണം പ്രാപിക്കുന്നവനെ സംരക്ഷിക്കുന്ന ആൾ
- ഓം ശ്രീ സായി ആനന്ദായ നമഃ
ആനന്ദൻ= പരമാനന്ദസ്വരൂപൻ
- ഓം ശ്രീ സായി ആനന്ദദായ നമഃ
ആനന്ദദായ= ആനന്ദത്തെ ദാനം ചെയ്യുന്നവൻ
- ഓം ശ്രീ സായി ആർത്രത്രാണ പാരായണായ നമഃ
ദുഃഖിതരെ രക്ഷിക്കുന്നതിൽ നിരന്തരം ഏർപ്പെട്ടിരിക്കുന്ന ആൾ
- ഓം ശ്രീ സായി അനാഥനാഥായ നമഃ
രക്ഷിക്കാൻ ആരുമില്ലാത്തവരുടെ രക്ഷിതാവ്
- ഓം ശ്രീ സായി അസഹായസഹായായ നമഃ
നിസ്സഹായരുടെ സഹായി
- ഓം ശ്രീ സായി ലോകബാന്ധവായ നമഃ
മനുഷ്യസമുദായത്തിന്റെ ബന്ധു
- ഓം ശ്രീ സായി ലോകരക്ഷാ പാരായണായ നമഃ
ജനങ്ങളെ രക്ഷിക്കുന്നതിൽ വ്യാപൃതനായിരിക്കുന്നവൻ
- ഓം ശ്രീ സായി ലോകനാഥായ നമഃ
സമസ്തലോകങ്ങളുടെയും നാഥൻ
- ഓം ശ്രീ സായി ദീനാജനപോഷണായ നമഃ
അവശരും ദുഃഖിതരും ആയവരെ രക്ഷിക്കുന്നവൻ
- ഓം ശ്രീ സായി മൂർത്തിത്രയ സ്വരൂപമായ നമഃ
ത്രിമൂർത്തികളുടെ രൂപം ഏകമായി ഭവിച്ചവൻ
- ഓം ശ്രീ സായി മുക്തിപ്രദായ നമഃ
മോക്ഷദാതാവ്
- ഓം ശ്രീ സായി കലുഷവിദൂരായ നമഃ
തിന്മകളെ നശിപ്പിക്കുന്നവൻ
- ഓം ശ്രീ സായി കരുണാകരായ നമഃ
ദയാസിന്ധു
- ഓം ശ്രീ സായി സർവാധാരായ നമഃ
എല്ലാത്തിന്റെയും ആശ്രയസ്ഥാനം ആയുള്ളവൻ
- ഓം ശ്രീ സായി സർവഹൃദ്വാസിനെ നമഃ
സകലരുടെയും ഹൃദയത്തിൽ കുടികൊള്ളുന്നവൻ
- ഓം ശ്രീ സായി പുണ്യഫലപ്രദായ നമഃ
സത്കർമ്മങ്ങളുടെ ഫലം തരുന്നവൻ
- ഓം ശ്രീ സായി സർവ്വപാപക്ഷയകരായ നമഃ
എല്ലാ പാപങ്ങളെയും നശിപ്പിക്കുന്നവൻ
- ഓം ശ്രീ സായി സർവ്വരോഗനിവാരിണെ നമഃ
സർവ്വരോഗങ്ങളെയും നശിപ്പിക്കുന്നവൻ
- ഓം ശ്രീ സായി സർവ്വബാധഹരായ നമഃ
കഷ്ടതകൾ ഇല്ലായ്മ ചെയ്യുന്നവൻ
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 9