പൂർവം രാമ
ഓഡിയോ
വരികൾ
- പൂർവം രാമതപോവനാദിഗമനം
- ഹത്വാ മ്യഗം കാഞ്ചനം
- വൈദേഹീഹരണം ജടായുമരണം
- സുഗ്രീവസംഭാഷണം
- ബാലീ നിർദ്ദലനം സമുദ്രതരണം
- ലങ്കാപുരീദാഹനം
- പശ്ചാത് രാവണ കുംഭകർണ്ണ ഹനനം
- ഏതദ്ഹി രാമായണം
അർത്ഥം
പിതാവായ ദശരഥൻ കൈകേയിയ്ക്കു കൊടുത്ത വാഗ്ദാനം നിറവേറ്റുവാൻ ശ്രീരാമൻ വനവാസത്തിനു പോയി. കാട്ടിൽ വച്ച് സീത പൊന്മാനാൽ ആകർഷിയ്ക്കപ്പെട്ടു. രാമൻ അതിനെ വേട്ടയാടാൻ പോയി. ആ സമയത്ത് (രാവണൻ) സീതയെ അപഹരിച്ചു കൊണ്ടു പോയി. ജടായു സീതയെ രക്ഷിയ്ക്കാൻ ശ്രമിച്ചെങ്കിലും രാവണനാൽ കൊല്ലപ്പെട്ടു. ശ്രീരാമൻ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ നിഗ്രഹിച്ചു. സമുദ്രണം ചെയ്ത് ലങ്കാനഗരത്തിൽ പ്രവേശിച്ച് അതിനെ നശിപ്പിച്ചു. രാവണനേയും കുംഭകർണ്ണനേയും കൊന്ന് സീതയെ രക്ഷപ്പെടുത്തി. ഇതാണ് രാമായണകഥയുടെ സാരം.
വീഡിയോ
വിശദീകരണം
പൂർവം | വളരെക്കാലം മുൻപ് |
---|---|
രാമ | ശ്രീരാമൻ |
തപോവനാദി | താപസശ്രേഷ്ഠന്മാർ നിവസിച്ചിരുന്ന വനം |
ഗമനം | സന്ദർശിച്ചു |
ഹത്വാ | വധിക്കുക |
മ്യഗം | ജന്തു |
കാഞ്ചനം | സ്വർണം പോലെ മിന്നുന്ന |
വൈദേഹീഹരണം | വിദേഹരാജപുത്രിയായ സീതയെ മോഷ്ടിച്ചു കൊണ്ടുപോയി |
ജടായു | രാവണൻ സീതയെ കൊണ്ടുപോകുമ്പോൾ രക്ഷപ്പെടുത്താൻ ശ്രമിച്ച പക്ഷി |
മരണം | ജടായുവിന്റെ മരണം |
സുഗ്രീവ | വാനരവർഗ്ഗത്തിന്റെ മേധാവി |
സംഭാഷണം | ബുദ്ധിയുമായി സംസർഗ്ഗം വന്നു എന്നർത്ഥം |
ബാലീ | സുഗ്രീവന്റെ സഹോദരൻ |
സമുദ്ര | കടൽ |
ലങ്കാപുരീദാഹനം | ലങ്കയെ ദഹിപ്പിച്ചു |
പശ്ചാത് രാവണ | അതിനുശേഷം രാവണനെയും |
കുംഭകർണ്ണ ഹനനം | കുംഭകർണ്ണനെയും വധിച്ചു |
ഏതദ്ഹി | ഇത് മാത്രമാണ് |
രാമായണം | രാമായണമെന്ന ഇതിഹാസം |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന