ദീപാവലിയുടെ പ്രാധാന്യം
(ദീപങ്ങളുടെ ഉത്സവം)
വിജയത്തിന്റെയും വിഘ്നങ്ങളെ തരണം ചെയ്യുന്നതിന്റെയും പ്രതീകമാണ് ദീപാലങ്കാരം. സാന്താഷപ്രകടനത്തിനുള്ളാനുപാധിയുമാണ്. ഈ ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പല കഥകൾ പ്രചാരത്തിലുണ്ട്. വനവാസവും ദുഷ്ടനിഗ്രഹങ്ങളും കഴിഞ്ഞ് ശ്രീരാമ ലക്ഷ്മണന്മാരും സീതയും തിരിച്ചുവന്നതിന്റെ ആഹ്ലാദപ്രകടനമാണീ വിശേഷമെന്ന് വടക്കേ ഇന്ത്യയിൽ കരുതിവരുന്നു. മറ്റു പലദിക്കിലും ശ്രീകൃഷ്ണനും സത്യഭാമയും ചേർന്ന് നരകാസുരനെ വധിച്ച ദിവസമായി ഇതിനെ ആചരിക്കുന്നു. ഇനിയും ചില ദിക്കുകളിൽ അസുര ചക്രവർത്തിയായ മഹാബലിയെ അനുഗ്രഹിക്കാൻ ഭഗവാൻ വാമനവതാരമെടുത്ത ദിവസമായും ഇതിനെ ആഘോഷിക്കാറുണ്ട്.
എറ്റവും കൂടുതൽ പ്രചാരത്തിലുള്ള കഥ നരകാസുരവധ വുമായി ബന്ധപ്പെട്ടതാണ്. നരകത്തിലേയ്ക്കുള്ള വഴി തെളിയിച്ചുകൊണ്ടിരുന്ന ഈ അസുരനെ സ്വന്തം മാതാവായ ഭൂമിദേവിതന്നെ വെറുത്തു. ഈശ്വരനാട് പ്രാർത്ഥിച്ചു ഇയാളെ നിഗ്രഹിക്കണമെന്ന്.
അന്നേ ദിവസം എല്ലാവരും നേരത്തെ ഉണർന്നെഴുന്നേറ്റ് വീട്ടിനകത്തും പുറത്തുമെല്ലാം ദീപങ്ങൾ കൊളുത്തി അലങ്കരിക്കുന്നു. അസുരന്റെ ഭരണകാലത്തെ ഇരുട്ടെല്ലാമകന്നതായി സങ്കല്പിച്ചാണ് ദീപങ്ങൾ കത്തിക്കുന്നത്. എണ്ണതേച്ചു കുളിച്ച് പുതുവസ്ത്രങ്ങൾ ധരിച്ച്, നൃത്തം ചെയ്യുന്നു. പടക്കങ്ങൾ പൊട്ടിച്ച് ആഹ്ലാദിക്കുന്നു.
മനുഷ്യനെ അധ:പതനത്തിലേക്ക് നയിക്കുന്ന പ്രവണതകളെയാണ് നരകാസുരൻ പ്രതിനിധീകരിക്കുന്നത്. അവയെ കീഴടക്കുന്ന സന്ദർഭമാണ് ദീപാവലി, ആത്മചൈതന്യത്തെ അറിയാത്തവർ താമസിക്കുന്ന സ്ഥലമെന്ന് അർത്ഥം വരുന്ന പേരാണ് നരകാസുരന്റെ തലസ്ഥാനമായ പട്ടണത്തിന്റേത് – പ്രാഗ് ജ്യോതിഷപുരം. ജനങ്ങൾ പ്രധാനമായി കരുതിയിരുന്നത്, ശരീരം. ഇന്ദ്രിയങ്ങൾ, അഹങ്കാരം തജ്ജന്യമായ വികാരങ്ങളെന്നിവയാണ്. നരകാസുരൻ ഭൂമീദേവിയുടെ പുത്രനാണ്. എല്ലാവരും ഭൂമിയിൽ ജനിച്ചവരാണല്ലോ. എല്ലാവരിലും ഇത്തരം അധമവികാരങ്ങൾ കാണും. (പ്രവണതകളും) മനുഷ്യരാശിക്കുള്ള ഒരു താക്കീതും ഉപദേശവുമാണീ കഥ.
ഭഗവാൻ സത്യഭാമ യോടു കൂടി, ഈ അസുരനെയും വർഗ്ഗ ത്തെയും നശിപ്പിക്കാനുള്ള ഏറ്റവും നല്ല ആയുധമെന്ന് ഈ കഥ സൂചിപ്പിക്കുന്നു. ശ്രീകൃഷ്ണൻ പ്രേമസ്വരൂപനാണ്. സത്യഭാമ പ്രേമത്തിന്റെ നിഴലുമാണ്, രണ്ടുപേരെയും വേർപ്പെടുത്താൻ സാധ്യമല്ല.
ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ദീപാവലിയെക്കുറിച്ചുള കഥയ്ക്കും വ്യംഗ്യാർത്ഥമുണ്ട്. അയോധ്യയെന്നാൽ ശത്രുക്കൾക്ക് കീഴ ടക്കാൻ വയ്യാത്ത പട്ടണമെന്നർത്ഥം. അതായത് ആത്മാവുതന്നെ.
എന്നാൽ അന്ധകാരം അതിനെ 14 കൊല്ലം ആവരണം ചെയ്തു. രാമന്റെ വനവാസകാലത്ത്. രാമനെന്നാൽ രമിപ്പിക്കുന്ന (സന്താഷി പ്പിക്കുന്ന) ശക്തി, ആത്മാവിനെ സൂചിപ്പിക്കാൻ ആത്മിരാമനെന്ന് പറയുന്നു. ആത്മക്യഷ്ണനെന്നാ ആത്മശിവനെന്നോ നാം പറയാറില്ല.
രാമനില്ലെങ്കിൽ ആനന്ദവുമില്ല. രാമൻ തിരിച്ചു വന്നപ്പോൾ അയോദ്ധ്യ വീണ്ടും ഉത്ഭവിച്ചുവെന്ന് സങ്കല്പം. ആഹ്ലാദത്തിന്റെ ആഘാഷം, സീത രാജകൊട്ടാരത്തിലെ ദീപം കൊളുത്തി ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിൽ വെളിച്ചം പരത്തി. സീത രാമന്റെ നിഴലാണല്ലോ, ശാന്തി യുടെ പ്രതിരൂപം. രാമനും (ധർമ്മവും) സീതയും (ശാന്തിയും) തിരിച്ചു വന്നപ്പോൾ രാജ്യത്താകമാനം പ്രകാശത്തിന്റെ ഉത്സവമായി, കൃഷ്ണനെന്ന പേരിനും, ആകർഷിക്കുന്നവൻ, സന്തോഷിപ്പി ക്കുന്നവനെന്നർത്ഥമുണ്ട്. ഈശ്വരൻ കാന്തശക്തിപ്പോലെ ആകർഷിച്ച് ജീവനെ ഉത്ഭവസ്ഥാനത്തേയ്ക്ക് തിരിച്ചടുപ്പിക്കുന്നു. ആയിരണക്കിന് ദീപങ്ങൾ ജ്വലിക്കുമ്പോൾ ഒരു തത്വം വെളിപ്പെടുന്നു.
എല്ലാം ഒരു ദീപത്തിൽ നിന്ന്, കത്തിതെളിഞ്ഞതാണ് എല്ലാ ജീവന്മാരും ഒരു കേന്ദ്രത്തിൽ നിന്ന് വന്നതാണ്. ഓരോന്നിനും പ്രകാശം കുറവായി കാണുന്നില്ല. (ആദ്യത്തെ ദീപത്തിനു തുല്യം പ്രകാശിക്കുന്നു). അങ്ങനെ ദീപാവലി സർവ്വവ്യാപിയായി ഈശ്വരതത്വത്തെ വെളി പ്പെടുത്തുന്നു. ഒരൊറ്റപരം ജ്യോതിയിൽ ഏകാഗ്രമായി ധ്യാനമുറപ്പിക്കുക, ആ സമഷ്ടിയായ ജ്യോതിയുടെ ഭാഗങ്ങൾ പൊരികൾ മാത്രമാണ്. ഓരോ ജീവൻ ജ്യോതിയും ഇത് മനസ്സിലാവുമ്പോൾ തമസ്സിൽ നിന്ന് പ്രകാശത്തിലേയ്ക്ക് മനുഷ്യനെത്തിച്ചേരുന്നു.
നരകാസുരവധത്തിന്റെ തത്വം
ആത്മചൈതന്യത്തെക്കുറിച്ച് അറിവില്ലായ്മ (അജ്ഞാനം, അവിദ്യ) യുടെ പ്രതീകമാണ് നരകാസുരൻ. ഈ അജ്ഞാനമാണ് ശരീരബോധത്തെ വളർത്തുന്നത്. ഒരു മനുഷ്യന് ശാരീരികശക്കി, സാമ്പത്തികശേഷി, ബുദ്ധിസാമർഥ്യം, രാഷ്ട്രീയാധികാരമെന്നിവയൊക്കെ നേടാൻ കഴിഞ്ഞിട്ടും, ആദ്ധ്യാത്മികമായ ജ്ഞാനം കിട്ടിയിട്ടില്ലെങ്കിൽ, അവൻ സമുഹത്തിനു തന്നെ വലിയൊരു ഭീതിയായിത്തീരും. അവർ മറ്റുള്ളവർക്ക് ഒരു ‘നരകമായിത്തീരുന്നു. നാനാത്വത്തിൽ വിശ്വസിച്ച് അവൻ അധഃപതിക്കുന്നു. അവനെ ശരിയായ വഴിക്ക് നയിക്കാൻ തക്ക വെളിച്ചത്തിന്റെ അഭാവത്തിൽ, അന്ധകാരത്തിൽ വലയേണ്ടി വരും. പക്ഷെ ഈ ഭീകരാവസ്ഥ അവൻ തന്നെ അറിയുകയുമില്ല. ഇത്രയും അഗാധമായ അജ്ഞാനത്തെ നിവാരണം ചെയ്യാൻ സത്യത്തിന്റെ ഒരു രശ്മി മാത്രം മതി. ദാനവശക്തി എല്ലാവരിലും സഹജമാണ്. അത്യാഗ്രഹം, വിദ്വേഷം, അസൂയ, അഹംഭാവം, പ്രൗഢി എന്നിവ.
കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഈ ദുർഗുണങ്ങളെ തുടച്ചു നീക്കാൻ ജപധ്യാനങ്ങളിലൂടെയുള്ള സാധനകൾ കൊണ്ട് കഴിഞ്ഞു. ദീപാവലി ദിവസം ഈ ദുർഗുണങ്ങളെ (നരകാസുരനെ) നശിപ്പിച്ച ദിവസമായി ആഘോഷിക്കുന്നു.
നന്മയെക്കൊണ്ട് തിന്മയെ നശിപ്പിച്ച പ്രകാശപൂർണ്ണമായ ദിവസമാണിത്. ആ സന്തോഷം എല്ലാവരും പങ്കിടുന്നു. അതിന്റെ അടയാ ളമായി നിരവധി ദീപങ്ങൾ കൊളുത്തി, മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി, പുതു വസ്ത്രങ്ങൾ ധരിച്ച്, വീടും പരിസരവും, ശുചിയാക്കി വയ്ക്കു ന്നു. പച്ചിലകൊണ്ടുള്ള മാലകൾ വാതിലുകളിൽ തൂക്കുന്നു.
ആന്തര തത്വം
പഴയദുസ്സ്വഭാവങ്ങളെല്ലാമകറ്റി, പുതിയ ഒരു ജീവിതചര്യ ആരം ഭിക്കുന്നു. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ശാന്തി പര ക്കുന്നു. ഇതാണ് ഈ ആഘോഷത്തിന്റെ പ്രാധാന്യം
ദീപം (വിളക്ക്)
ജ്ഞാനത്തിന്റെ മാത്രം പ്രതീകമല്ല ദീപം. അത് സർവ്വ വ്യാപി യായ ആത്മ ചൈതന്യത്തേയും കുറിക്കുന്നു. ഒന്നിൽ നിന്ന് എത്രദീപ ങ്ങൾ വേണമെങ്കിലും കത്തിക്കാം. ആദ്യത്തേതിന് യാതൊരു മങ്ങലും തട്ടുന്നില്ല. ആത്മാവും അതുപോലെ സ്വയം ശക്തികുറയാതെ തന്നെ കോടാനുകോടി ജീവന്മാരെ, ചൈതന്യ പൂർണ്ണമാക്കുന്നു.