ഈശ്വരാംബാസുതഃ
ഈശ്വരാംബാസുതഃ
AUDIO
LYRICS
- ഈശ്വരാംബാസുതഃ ശ്രീമൻ
- പൂർവ്വാ സന്ധ്യാ പ്രവർത്തതേ
- ഉത്തിഷ്ഠ സത്യസായീശ
- കർത്തവ്യം ദൈവമാഹ്നികം
MEANING
അല്ലയോ ഈശ്വരാംബയുടെ പുത്രാ ..പ്രകാശോജ്വലമായ മഹിമയുള്ള പ്രഭോ ..ഇതാ ..കിഴക്കു വെള്ള വീശിത്തുടങ്ങിയിരിക്കുന്നു . നിർവ്വഹിക്കപ്പെടാൻ നിശ്ചയിച്ചിട്ടുള്ള ദിവ്യത്വപൂർണ്ണങ്ങളായ അവിടുത്തെ കർത്തവ്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് .അതിനാൽ സത്യസായി ഭഗവാൻ ഉണർന്നാലും ..
Explanation
EESHWARAMBAA | Mother Eeshwarambaa |
---|---|
SUTAH | Son |
SREEMAN | Resplendent, majestic |
POORVA | The east |
SANDHYAA | Day-break, dawn |
PRAVARTATEY | Is appearing |
UTTISHTHA | Is appearing |
SATHYA SAISHA | O Lord Sathya Sai |
KARTAVYAM | Duties |
DAIVAM | Divine |
AAHNIKAM | Daily tasks |
ആന്തരികാർത്ഥം
പരംധാമ:- മനുഷ്യന്റെ ലക്ഷ്യം എന്നത് ജനന- മരണ ചക്രങ്ങളിൽ നിന്നും മോചിതരാവുക അല്ലെങ്കിൽ മോക്ഷം പ്രാപ്തരാവുക എന്നതാണ്. എന്ന്, വേദാന്തത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു ജീവിതത്തിന് ശരിയായ അർത്ഥത്തിൽ ഉള്ള അജ്ഞാത, തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നു., തെറ്റായ ചിന്തയും തെറ്റായ പ്രവൃത്തിയിലൂടെ യും ബന്ധനങ്ങളിലേക്കും കഷ്ടപ്പാടിലേക്കും നയിക്കപ്പെടുന്ന അറിവും ജ്ഞാനവും നമ്മളെ സ്വാതന്ത്ര്യത്തിലേക്കും ആനന്ദത്തിലേ ക്കുംനയിക്കുന്നു.
*ജ്ഞാന വിജ്ഞാന* :- ഗുരുവിനെ പാദങ്ങളിൽ ഇരുന്നുകൊണ്ട് നേടിയെടുക്കുന്നത് എന്താണോ അതിനെ അറിവ് അല്ലെങ്കിൽ ജ്ഞാനം എന്ന് പറയപ്പെടുന്നു. ഇപ്പോൾ നാം എന്താണ് ശ്രവിക്കുന്നത് പിന്നീട് അത് ഏകാഗ്രതയോടെ നോക്കിക്കണ്ടു പ്രാ വർത്തികമാക്കിയും ജീവിതത്തിൽ പകർത്തുമ്പോൾ അറിവ്, വിജ്ഞാനം അല്ലെങ്കിൽ വിവേകം ആയി പരിണമിക്കുന്നു. അർത്ഥപൂർണ്ണം ആയി സുപ്രഭാതം ചൊല്ലുന്നതും, അതിന്റെ ആന്തരികാർത്ഥം ഗ്രഹിച്ചു കൊണ്ട് ധ്യാനിക്കുന്നതും, നമ്മുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഭഗവാനുമായി ബന്ധപ്പെടാനും ദിവസം മുഴുവനും സംയോജിക്കാനും സാധിക്കുന്നു.
സുപ്രഭാതത്തിന്റെ ആന്തരാർത്ഥം പ്രാധാന്യം
രാവിലെ നാം സുപ്രഭാതം കീർത്തി ക്കുമ്പോൾ ഭഗവാൻ നമ്മുടെ ഉള്ളിൽ തന്നെ സ്ഥിതിചെയ്യുന്നതായി ബോധ്യം വേണം. അങ്ങനെ ഉള്ളിൽ ഇരിക്കുന്ന അദ്ദേഹമാണ് നമ്മുടെ പഞ്ചകോശങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങുന്നത്. പ്രവർത്തികളെല്ലാം അതിന് യോജിച്ച തരത്തിൽ പ വിത്രങ്ങൾ ആയിരിക്കണം. ഒരു കുട്ടി ഏതെങ്കിലും ഒരു ജോലി ചെയ്യുമ്പോഴോ വിചാരിക്കുബോഴോ തന്റെ ഭഗവാൻ ആയി ഉള്ളിൽ ഇരിക്കുന്നു എന്നും അദ്ദേഹം ആയിരുന്നു എങ്കിൽ ഞാൻ ചിന്തിക്കും പോലെയോ പ്രവർത്തിക്കും പോലെയോ ചെയ്യുമായിരുന്നോ എന്നും ഓർമിച്ചു നോക്കേണ്ടതാണ്. അങ്ങനെയാണെങ്കിൽ ആ കുട്ടി നേരായ മാർഗ്ഗത്തിലേക്ക് നയിക്കപ്പെടും. ഓരോ പുതിയ ദിവസം തുടങ്ങുമ്പോഴും ഈ സുപ്രഭാതം കീർത്തനം ചെയ്തു ഭഗവാന്റെ സാന്നിധ്യം ഹൃദയത്തിൽ ഉണ്ടെന്ന് ഓർമ്മിക്കേണ്ടതാണ്. ഈശ്വരബ സുതൻ എന്നത് നമ്മെ തന്നെ ലക്ഷ്യമാക്കുന്ന വാക്കാണ്. എന്തുകൊണ്ടെന്നാൽ നാമൊക്കെ അനശ്വരതയുടെ സന്താനങ്ങളാണ്. പുട്ടപർത്തി എന്ന സ്ഥലം നമ്മുടെ ശരീരം തന്നെയാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭക്തജനങ്ങൾ നമ്മുടെ ഇന്ദ്രിയങ്ങളും മനസ്സും. പുഷ്പങ്ങൾ ഫലങ്ങൾ മറ്റൻ ഐതീഹ്യങ്ങൾ നമ്മുടെ പ്രവർത്തികളുടെ ഫലമാണ്. സീത, സതി, സമവിശുദ്ധരായ സ്ത്രീകൾ നമ്മുടെ ഉള്ളിലെ ശക്തികളാണ്. ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാശക്തി എന്നിവയാണ്. നമ്മുടെ ഉള്ളിൽ ഉള്ള എല്ലാ ശക്തികളിലും ഈ മൂന്ന് ശക്തികൾ അടങ്ങിയിരിക്കുന്നു ‘ശക്തി’ എന്നത് സ്ത്രീ ഭാവം ആണ്. ഇങ്ങനെ നമ്മുടെ ഉള്ളിലെ ഭഗവാൻ ഉണർത്താൻ ശ്രമിച്ചാൽ, അതായത് ഈശ്വര സാന്നിധ്യം ഉള്ളിലുണ്ട് എന്ന് അറിഞ്ഞാൽ നാം തീർച്ചയായും ജ്ഞാന, വിജ്ഞാന, സുജ്ഞാന പ്രജ്ഞാനങ്ങളാൽ
പ്രശോഭിതരായി പരമ പദത്തിൽ എത്തി മുക്തിയെ പ്രാപിക്കും ഇതാണ് ‘സുപ്രഭാത’ത്തിന്റെ സന്ദേശം