Ashtothram [1-27]
VIDEO
ഓഡിയോ
LYRICS
- ഓം ശ്രീ ഭഗവാൻ സത്യസായി ബാബായ നമഃ
നമ്മുടെയെല്ലാം മാതാവും പിതാവും ആയ ബാബയെ നമസ്കരിക്കുന്നു.
- ഓം ശ്രീ സായി സത്യസ്വരൂപായ നമഃ
സത്യസ്വരൂപം= സത്യരൂപം ധരിച്ചു വന്നിട്ടുള്ളത്
- ഓം ശ്രീ സായി സത്യധർമ്മപരായണായ നമഃ
സത്യത്തിലും ധർമ്മത്തിലും പരായണൻ (തത്പരൻ)
- ഓം ശ്രീ സായി വരദായ നമഃ
വരദൻ – വരങ്ങളെ ദാനം ചെയ്യുന്നവൻ
- ഓം ശ്രീ സായി സത്പുരുഷായ നമഃ
സത്പുരുഷൻ = സനാതനമായി സ്ഥിതിചെയ്യുന്നവൻ
- ഓം ശ്രീ സായി സത്യഗുണാത്മനേ നമഃ
സത്യഗുണാത്മകൻ = സത്യാനുഷ്ഠാനം കൊണ്ടുള്ള നന്മകൾ നിറഞ്ഞ മനസ്സോട് കൂടിയവൻ
- ഓം ശ്രീ സായി സാധുവർദ്ധനായ നമഃ
സാധു = സദ്ഗുണം, ലോകത്ത് സദ്ഗുണം വർധിപ്പിക്കുന്നവൻ
- ഓം ശ്രീ സായി സാധുജനപോഷണായ നമഃ
സാധുജനപോഷണൻ – സാധു ജനങ്ങളെ, സദ്ഗുണമുള്ളവരെ വളർത്തി സംരക്ഷിക്കുന്നവൻ
- ഓം ശ്രീ സായി സർവ്വജ്ഞായ നമഃ
സർവ്വജ്ഞൻ= സകലതും അറിയുന്നവൻ
- ഓം ശ്രീ സായി സർവ്വജനപ്രിയായ നമഃ
സർവ്വജനപ്രിയൻ – എല്ലാ ജനങ്ങൾക്കും പ്രിയപ്പെട്ടവൻ
- ഓം ശ്രീ സായി സർവ്വശക്തിമൂർത്തയെ നമഃ
സർവ്വശക്തിമൂർത്തി = എല്ലാ ശക്തികളും ഒന്നിച്ച് രൂപം എടുത്തിട്ടുള്ളവൻ
- ഓം ശ്രീ സായി സർവ്വേശായ നമഃ
സർവ്വേശൻ = സകലത്തിന്റെയും ഈശൻ
- ഓം ശ്രീ സായി സർവ്വസംഗപരിത്യാഗിനെ നമഃ
സർവ്വസംഗപരിത്യാഗി = എല്ലാ ബന്ധങ്ങളെയും ത്യജിച്ചവൻ
- ഓം ശ്രീ സായി സർവാന്തര്യാമിനെ നമഃ
സകല ഹൃദയങ്ങളിലും വസിക്കുന്നവൻ
- ഓം ശ്രീ സായി മഹിമാത്മനേ നമഃ
മഹിമാത്മൻ= മഹിമയേറിയ ആത്മാവ്
- ഓം ശ്രീ സായി മഹേശ്വരസ്വരൂപായ നമഃ
മഹേശ്വരസ്വരൂപൻ = ശ്രീപരമേശ്വരന്റെ സ്വരൂപം ധരിച്ചവൻ
- ഓം ശ്രീ സായി പർത്തിഗ്രാമോത്ഭവായ നമഃ
പർത്തിഗ്രാമോത്ഭവൻ = പർത്തി എന്ന ഗ്രാമത്തിൽ ജനിച്ചവൻ
- ഓം ശ്രീ സായി പർത്തിക്ഷേത്രനിവാസിനെ നമഃ
പർത്തിക്ഷേത്രനിവാസി = പുട്ടപർത്തിയിൽ വസിക്കുന്നവൻ
- ഓം ശ്രീ സായി യശഃകായ ഷിർദ്ദിവാസിനെ നമഃ
യശഃകായ ഷിർദ്ദിവാസി = പൂർവശരീരത്തിൽ ഷിർദ്ദിയിൽ വസിച്ചിരുന്നു എന്ന കീർത്തിയോടുകൂടിയവൻ
- ഓം ശ്രീ സായി ജോഡി ആദിപ്പള്ളി സോമപ്പായ നമഃ
ജോഡി ആദിപ്പള്ളി സോമപ്പാ = ആദിപുരത്തിൽ (കൈലാസത്തിൽ) ജോഡിയായി ശിവശക്തിസ്വരൂപം ധരിച്ചവൻ
- ഓം ശ്രീ സായി ഭരദ്വാജഋഷി ഗോത്രായ നമഃ
ഭരദ്വാജമഹർഷിയുടെ ഗോത്രത്തിൽ ജനിച്ചവൻ
- ഓം ശ്രീ സായി ഭക്തവത്സലായ നമഃ
ഭക്തവത്സലൻ = ഭക്തജനങ്ങളോട് വാത്സല്യമുള്ളവൻ
- ഓം ശ്രീ സായി അപാന്തരാത്മനേ നമഃ
അപാന്തരാത്മൻ = മറ്റ് ആത്മാവിൽ നിന്ന് വ്യത്യാസമില്ലാത്തവൻ
- ഓം ശ്രീ സായി അവതാരമൂർത്തയെ നമഃ
അവതാരമൂർത്തി = എല്ലാ അവതാരങ്ങളും ഒരേ രൂപത്തിൽ സന്നിധാനം ചെയ്യുന്നവൻ
- ഓം ശ്രീ സായി സർവ്വഭയനിവാരിണേ നമഃ
സർവ്വഭയനിവാരണൻ = എല്ലാ ഭയങ്ങളെയും മാറ്റുന്നവൻ
- ഓം ശ്രീ സായി ആപസ്തംഭസൂത്രായ നമഃ
ആപസ്തംഭസൂത്രൻ = ആപസ്തംഭൻ എന്ന മഹർഷിയുടെ പരമ്പരയിൽ പെട്ടവൻ
- ഓം ശ്രീ സായി അഭയപ്രദായ നമഃ
അഭയപ്രദായകൻ = അഭയം -രക്ഷ – നൽകുന്നവൻ
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 7