ശാന്താകാരം
ഓഡിയോ
വരികൾ
- ശാന്താകാരം ഭുജഗശയനം
- പത്മനാഭം സുരേശം
- വിശ്വാധാരം ഗഗനസദൃശം
- മേഘവർണ്ണം ശുഭാംഗം
- ലക്ഷ്മീകാന്തം കമലനയനം
- യോഗിഭിർധ്യാന ഗമ്യം
- വന്ദേ വിഷ്ണും ഭവഭയഹരം
- സർവ്വലോകൈകനാഥം
അർത്ഥം
ശാന്തസ്വരൂപനും, പന്നഗ പര്യങ്കത്തിൽ ശയിയ്ക്കുന്നവനും പത്മനാഭനും ദേവാധിദേവനും സർവ്വ ലോകർക്കും ആധാരമായിട്ടുള്ളവനും ആകാശത്തിന് തുല്യമായി എല്ലായിടത്തും വ്യാപിച്ചിരിയ്ക്കുന്നവനും കാർമേഘവർണ്ണനും സുന്ദരരൂപനും ലക്ഷ്മീവല്ലഭനും താമരയിതൾപോലെ നീണ്ട കണ്ണോടു കൂടിയവനും ധ്യാന മാർഗേണ മാത്രം അടുക്കാനും അറിയാനും സാധിയ്ക്കപ്പെടുന്നവനും സംസാരദുഃഖഹാരിയും സർവ്വലോകൈകനാഥനുമായ വിഷണു ഭഗവാനെ ഞാൻ വന്ദിക്കുന്നു
വീഡിയോ
വിശദീകരണം
ശാന്താകാരം | ശാന്തസ്വരൂപൻ |
---|---|
ഭുജഗശയനം | ആദിശേഷന്റെ പുറത്തു ശയിക്കുന്നവൻ |
സുരേശം | ദേവന്മാരുടെ ദേവൻ |
വിശ്വാധാരം | വിശ്വത്തിനു ആധാരമായിട്ടുള്ളവൻ |
മേഘവർണ്ണം | മേഘം മഴ വർഷിക്കുംപോലെ എല്ലാവരിലും പ്രസാദം ചൊരിയുന്നവൻ |
ശുഭാംഗം | സുന്ദരരൂപൻ |
ലക്ഷ്മീകാന്തം | ലക്ഷ്മീദേവിയുടെ കാന്തൻ |
ലക്ഷ്മീകാന്തം | ലക്ഷ്മീദേവിയുടെ കാന്തൻ |
കമലനയനം | താമര ഇതളിനു സദൃശ്യമായ കണ്ണുകൾ ഉള്ളവൻ |
യോഗിഭിർ ധ്യാന ഗമ്യം | യോഗികൾ ധ്യാനത്തിലൂടെ അറിയുന്നവൻ |
വന്ദേ വിഷ്ണും | ആ വിഷ്ണുവിനെ വന്ദിക്കുന്നു |
ഭവഭയഹരം | സംസാരദുഃഖത്തെ നശിപ്പിക്കുന്നവൻ |
സർവ്വലോകൈകനാഥം | എല്ലാ ലോകങ്ങൾക്കും നാഥൻ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 3
-
പ്രവർത്തനം
-
തുടർന്നുള്ള വായന