വേദാനുദ്ദരതേ
ഓഡിയോ
വരികൾ
- വേദാനുദ്ധരതേ ജഗന്നിവഹതേ
- ഭൂഗോളമുദ്ബിഭ്രതേ
- ദൈത്യം ദാരയതേ ബലിം ഛലയതേ
- ക്ഷത്രക്ഷയം കുർവതേ
- പൗലസ്ത്യം ജയതേ ഹലം കലയതേ
- കാരുണ്യമാതന്വതേ
- മ്ലേച്ഛാൻമൂർച്ഛയതേ ദശാകൃതി കൃതേ
- കൃഷ്ണായ തുഭ്യം നമഃ
അർത്ഥം
മഹാവിഷ്ണുവിനോടുള്ള പ്രാർത്ഥനയാണ് ഈ ശ്ലോകം. ഏതൊക്കെ സമയത്ത് തന്റെ ഭക്തർക്ക് ആവശ്യം ഉള്ളതായി വന്നോ, അപ്പോഴൊക്കെ ഭഗവാൻ ഓരോ അവതാരമെടുത്തു വന്നിട്ടുണ്ട്. ഈ ശ്ലോകത്തിൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെയാണ് പ്രതിപാദിക്കുന്നത്. മൽസ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി (ഭഗവാൻ സത്യസായി ബാബ). അങ്ങയുടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിപ്പിക്കുന്നു.
വീഡിയോ
വിവരണ
വേദാ | സർവ്വവേദങ്ങൾ | |
---|---|---|
ഉദ്ധരതേ | ഉദ്ധരിക്കാൻ | |
ജഗന്നിവഹതേ | പ്രപഞ്ചത്തെ എന്നും സംരക്ഷിച്ചുപോന്ന | |
ഭൂഗോള | ഭൂമിയെ | |
ഉദ്ബിഭ്രതേ | ഉയർത്തി സംരക്ഷിച്ച | |
ദൈത്യം | ദിതിക്ക് കശ്യപനിൽ ഉണ്ടായ അസുരഗണങ്ങളെ | |
ദാരയതേ | വധിച്ച | |
ബലിം | മഹാബലി ചക്രവർത്തിയുടെ അഹങ്കാരത്തെ | |
ഛലയതേ | നശിപ്പിച്ച | |
ക്ഷത്രക്ഷയം | ക്ഷത്രിയ വിഭാഗത്തെ ഉന്മൂലനം ചെയ്ത | |
കുർവതേ | തീർത്ത | |
പൗലസ്ത്യം | പൗലസ്ത്യ കുടുംബത്തിൽ ജനിച്ച രാവണനെ | |
ജയതേ | ജയിച്ച | |
ഹലം | കലപ്പ | |
കലയതേ | കയ്യിൽ ഏന്തിയ | |
കാരുണ്യമാതന്വതേ | ദാനശീലനായ, ഒന്നും ആഗ്രഹിക്കാത്ത | |
മ്ലേച്ഛാൻ | ദുഷ്ടജന്മങ്ങളെ | |
മൂർച്ഛയതേ | വിഡ്ഢികളാക്കിയ | |
ദശാകൃതി കൃതേ | ദശാവതാരമെടുത്ത | |
കൃഷ്ണായ | ഭഗവാൻ കൃഷ്ണൻ | |
തുഭ്യം | നിനക്കു | |
നമഃ | എന്റെ പ്രണാമം |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന