കര ചരണകൃതം

ഓഡിയോ
വരികൾ
- കര ചരണകൃതം വാക്
- കായജം കർമ്മ ജം വാ
- ശ്രവണ നയനജാം വാ
- മാനസംവാ (അ)പരാധം
- വിഹിത മവിഹിതം വാ
- സർവ്വമേതത് ക്ഷമസ്വ
- ജയ ജയ കരുണാബ്ധേ
- ശ്രീ മഹാദേവശംഭോ
അർത്ഥം
കർമ്മങ്ങൾ ചെയ്യുന്ന കൈകൾ – നടക്കുന്ന കാലുകൾ – ഇവയുടെ പ്രവർത്തനങ്ങൾ, വാക്ക്, ശരീരം, എന്നിവയുടെ കർമ്മങ്ങളും കർമ്മഫലങ്ങളും, കാതുകളിൽക്കൂടി കേൾക്കുന്നവ, കണ്ണുകൾ കൊണ്ട് കാണുന്നവ, മനസ്സുകൊണ്ട് ചിന്തിക്കുന്നവ, നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങൾ, ഇവയെല്ലാം ക്ഷമയോടെ സ്വീകരിക്കുന്ന കാരുണ്യസാഗരമേ, എല്ലാം പൊറുത്ത് അനുഗ്രഹിക്കേണമേ.
വീഡിയോ
വിവരണം
| കര | കൈകൾ |
|---|---|
| ചരണ | കാലുകൾ |
| കൃതം | പ്രവൃത്തികൾ |
| വാക് | വാക്കുകൾ കൊണ്ട് |
| കായജം | ശരീരവും അത് കൊണ്ടുള്ള ചെയ്തികളും |
| കർമ്മ ജം | എല്ലാ ചെയ്തികളുടെ ഫലങ്ങളും |
| വാ | അഥവാ |
| ശ്രവണ | കാതുകളിലൂടെ കേൾക്കുന്ന |
| നയനജം | കണ്ണുകളിൽ ജനിക്കുന്ന |
| മാനസം | മനസ്സിൽ |
| അപരാധം | അപരാധങ്ങൾ |
| വിഹിതം | ശ്രേയസ്കരമായ കാര്യങ്ങൾ |
| അവിഹിതം | നല്ലതല്ലാത്ത കാര്യങ്ങൾ |
| സർവ്വം | എല്ലാം |
| ഏതത് | ഇവയൊക്കെ |
| ക്ഷമസ്വ | പൊറുക്കാൻ സാധിക്കും |
| ജയ | ജയം |
| കരുണാബ്ധേ | കരുണാസാഗരമേ |
| ശ്രീ മഹാദേവ | എന്റെ ജഗദീശ്വര |
| ശംഭോ | അനുകമ്പയുടെ നിറകുടമേ |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന



![Ashtothram [28-54] Sloka](https://sssbalvikas-s3.s3.ap-south-1.amazonaws.com/wp-content/uploads/2021/04/ashtothram-tiles.png)















