സ്വാമി പറയുന്നു, വിവിധ തരം ധ്യാനരൂപങ്ങളിൽ ഏറ്റവും ശ്രേഷ്ഠം ജ്യോതിർ ധ്യാനമത്രേ! സൂര്യോദയത്തിനു മുന്നേ ജ്യോതിർ ധ്യാനം പരിശീലിക്കണം. ഒരു ദീപജ്യോതിയെ മനസ്സിൽ കണ്ടുകൊണ്ട് അതിനെ ശരീരം മുഴുവതും തുടർന്ന് ശരീരത്തിനു പുറത്തുകൂടെ പ്രപഞ്ചത്തിലേക്കു വ്യാപിപ്പിക്കുന്നു. അതിലൂടെ അന്ധകാരത്തെ ,അജ്ഞാനത്തെ ഇല്ലാതാക്കുന്നു. ആധ്യാത്മികോന്നതിക്കു ജ്യോതിർ ധ്യാനത്തോടൊപ്പം നാമജപവും ആയാൽ അത്യുത്തമം. ഇതത്രെ അതിലേക്കുള്ള ആദ്യ ചുവട്.
ജ്യോതിർ ധ്യാനം ശീലിക്കുന്ന ആളുകൾക്ക്, കൃത്യതയോടെ അത് ചെയ്തു തീർക്കാൻ തക്ക സമയം നൽകികൊണ്ട് വേണം ഇത് പരിശീലിക്കാൻ. കൂടുതൽ പരിശീലനത്തോടൊപ്പം, കൂടുതൽ സമയവും മാറ്റി ഇതിനായി മാറ്റിവക്കാൻ സാധിച്ചാൽ അതിന്റെ ഗുണം തീർച്ചയായും കാണാൻ സാധിക്കും. താഴെ ജ്യോതിർ ധ്യാനത്തെകുറിച്ചുള്ള വിശദ വിവരങ്ങളും ഒരു വിഡിയോയും കൊടുക്കുന്നു.